നവാഗത സംവിധായകന് ലിജു കൃഷ്ണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലൈംഗിക പീഡനത്തിന് ഇരയായ യുവതി. 2020 മുതല്‍ ലിജു തന്നെ പീഡിപ്പിക്കുന്നതായി ഇവര്‍ സാമൂഹിക മാധ്യമത്തില്‍ വെളിപ്പെടുത്തി. 2021 ജനുവരിയില്‍ ഗര്‍ഭിണിയായെന്നും ഗര്‍ഭഛിദ്രം ചെയ്തെന്നും നിര്‍ത്താതെയുള്ള രക്തസ്രാവം കാരണം ശാരീരിക- മാനസിക ആരോഗ്യം പൂര്‍ണമായും തകര്‍ന്നെന്നും അവര്‍ ഫേസ്ബുക്കിലെ വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന കുറിപ്പിൽ പറഞ്ഞു.
സിനിമാ മേഖലയിലെ ഉത്തരവാദപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. രണ്ടു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായ ചൂഷണത്തെക്കുറിച്ച് പരാതിപ്പെടാൻ ഈ സിനിമയിൽ ഔദ്യോഗികമായി പരാതി പരിഹാര സെൽ (IC) ഉണ്ടായിരുന്നില്ല. ഇതിനെ സംബന്ധിച്ചു സംസാരിക്കാൻ സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല.
ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണിൽ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയുംചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി.
എന്റെ സമ്മതമില്ലാതെ എന്നോട് ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ലിജു കൃഷ്ണയുടെ മനുഷ്യത്വ രഹിതമായപ്രവർത്തി എന്നിൽ കടുത്ത മനോവേദനയും മാനസിക സംഘർഷവും ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയനടപടികളും ഞാൻ ചെയ്തിട്ടുണ്ട് എന്നും കുറിപ്പിൽ പറഞ്ഞു.
ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്ന സിനിമയില്‍ ഔദ്യോഗികമായി പരാതി പരിഹാര സെല്‍ (ഐ സി) ഉണ്ടായിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ പ്രധാനിയായി ഈ യുവതി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലിജു കൃഷ്ണയുടെ ആദ്യ സിനിമയാണ് പടവെട്ട്. കഴിഞ്ഞ ദിവസം കണ്ണൂരിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.