കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട, രണ്ട് കിലോ എംഡിഎംഎയുമായി യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

0
120

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എംഡിഎംഎയുമായി യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കാപ്പാട് സ്വദേശികളായ അഫ്സല്‍, ഭാര്യ ബള്‍ക്കീസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പ്ലാസ ജംക്ഷനില്‍ നിന്നും എം ഡി എം എ പിടികൂടിയത്. രണ്ട് കിലോ എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.