സംവിധായകൻ എം എ നിഷാദിന് യുഎഇ ഗോള്‍ഡന്‍ വിസ

0
87

സംവിധായകൻ എം എ നിഷാദിന് യുഎഇ ഗോള്‍ഡന്‍ വിസ. അംഗീകാരത്തിന് അതിയായ സന്തോഷവും നന്ദിയും ഉണ്ടെന്നും യുഎഇ എന്നും മനസിലുണ്ടാകുമെന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ച് എംഎ നിഷാദ് പറഞ്ഞു.

2000 ല്‍ പുറത്തിറങ്ങിയ ‘പകല്‍; എന്ന ചിത്രത്തിലൂടെയാണ് എംഎ നിഷാദ് സിനിമ മേഖലയില്‍ സജീവമായത്. പിന്നീട് നഗരം, ആയുധം, വൈരം, ബെസ്റ്റ് ഓഫ് ലക്ക്, നമ്പര്‍ 66 മധുര ബസ്, തെളിവ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. വാങ്ക്, ഷീ ടാക്‌സീ എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും എത്തി. തില്ലാന തില്ലാന, ഒരാള്‍ മാത്രം എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.