ലൈംഗിക പീഡന പരാതി; ലിജു കൃഷ്ണയെ ഫെഫ്ക പുറത്താക്കി

0
114

ലൈംഗിക പീഡന പരാതിയില്‍ സംവിധായകൻ ലിജു കൃഷ്ണയെ സംവിധായകരുടെ സംഘടനയായ ഫെഫ്ക പുറത്താക്കി. ലിജു കൃഷ്ണ എടുത്ത താത്ക്കാലിക ഫെഫ്ക അംഗത്വം സംഘടന റദ്ദ് ചെയ്തു.

ലൈംഗിക പീഡന പരാതിയില്‍ ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഫെഫ്കയുടെ നടപടി. ഫെഫ്ക അതിജീവിതയോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ഫെഫ്ക പ്രസിഡന്‍റ് രഞ്ജി പണിക്കര്‍ പറഞ്ഞു.

ലിജുവിനെ പൊലീസ് കാക്കനാട് കോടതിയില്‍ ഹാജരാക്കി. 2020ല്‍ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ ലിജു തന്നെ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി.

അതേസമയം, തനിക്കെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് സംവിധായകന്‍ ലിജു പറഞ്ഞു. പരാതി നിയമപരമായി നേരിടുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ലിജു വ്യക്തമാക്കി.