നെയ്യാറ്റിൻകരയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ആർഎസ്‌എസ്‌ ശ്രമം

0
120

നെയ്യാറ്റിൻകരയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ നേതൃത്വത്തിലുള്ള ആർഎസ്‌എസ്‌ ശ്രമം. പശുവെണ്ണറ മണ്ണടിയിൽ പ്രേംരാഗിനെ (22)യാണ്‌ ആക്രമിച്ചത്‌. സിപിഐ എം പ്രവർത്തകൻ ആനാവൂർ നാരായണൻനായർ വധക്കേസിലെ പ്രതിയായ പ്രസാദിന്റെ നേതൃത്വത്തിൽ എത്തിയ നാലംഗ സംഘമാണ് പ്രേംരാഗിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. മരണവീട്ടിൽ കയറിയായിരുന്നു ആർഎസ്എസ് അക്രമം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

രണ്ടുദിവസംമുമ്പ് പ്രേംരാഗിന്റെ അമ്മൂമ്മ ലിസി മരിച്ചിരുന്നു. ഈ വീട്ടിലേക്ക് ആനാവൂർ നാരായണൻനായർ വധക്കേസിലെ മൂന്നാം പ്രതി പ്രസാദിന്റെ നേതൃത്വത്തിൽ നാലുപേർ ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രേംരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.