രാജ്യസഭാ തെരഞ്ഞെടുപ്പിനില്ല: എ കെ ആന്റണി

0
102

രാജ്യസഭാ തെരഞ്ഞെടുപ്പിൽ  മല്‍സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനേയും ഇക്കാര്യം അറിയിച്ചതായും എ കെ ആന്റണി പറഞ്ഞു.

തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയഗാന്ധിയെ നന്ദി അറിയിച്ചു- എ കെ ആന്റണി പറഞ്ഞു. മാര്‍ച്ച്‌ 31നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.