Friday
9 January 2026
30.8 C
Kerala
HomeKeralaയുവതി ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍

യുവതി ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുന്ന പ്രവീണിനെ കാണാനില്ല. സംഭവത്തില്‍ കേസെടുത്ത തമ്പാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹോട്ടല്‍ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളില്‍ മൃതദേഹം ഉള്ള വിവരം ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞത്. മരിച്ച പെണ്‍കുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയത്. പ്രവീണിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

RELATED ARTICLES

Most Popular

Recent Comments