സാദിക്കലി ശിഹാബ് തങ്ങൾ മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റാകും

0
146

പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റാകും. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെത്തുടർന്നാണ് സാദിക്കലി ശിഹാബ് തങ്ങളെ ലീഗിന്റെ അധ്യക്ഷനാക്കാന്‍ ലീഗ് ഉന്നതകാര്യസമിതി തീരുമാനിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും.

ഞായറാഴ്ച ഉച്ചക്കാണ് ഹൈദരലി തങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍  അന്തരിച്ചത്. മുഹമ്മദലി ശിഹാബ് തങ്ങള്‍ ആന്തരിച്ചശേഷമാണ് ഹൈദരലി തങ്ങള്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായത്. 12 വര്‍ഷം സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു.