ഷെയ്ന്‍ വോണിന്റെ മുറിയില്‍ നിലത്തും ബാത്ത് ടവലിലും രക്തം കണ്ടെത്തിയതായി പൊലീസ്

0
120

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ മരിച്ച മുറിയുടെ തറയിലും ബാത്ത് ടവലിലും രക്തം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മരണത്തിൽ അന്വേഷണം നടത്തുന്ന തായ്‌ലൻഡ് പൊലീസാണ് രക്തം കണ്ടെത്തിയതെന്ന് സ്‌കൈന്യൂസ് ഓസ്ട്രേലിയ തായ് മാധ്യമങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്തു.

“മുറിയില്‍ വലിയ അളവില്‍ രക്തം കണ്ടെത്തി,” പ്രാദേശിക പ്രവിശ്യാ പോലീസ് കമാന്‍ഡര്‍ സതിത് പോള്‍പിനിറ്റ് തായ് മാധ്യമങ്ങളോട് പറഞ്ഞു. സി‌പി‌ആര്‍ ആരംഭിച്ചപ്പോള്‍, മരിച്ചയാള്‍ക്ക് ചുമച്ച്‌ രക്തസ്രാവമുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് തായ് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വോണ്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ചത്. അന്ന് വോണിനെ അദ്ദേഹം താമസിച്ചിരുന്ന ആഡംബര വില്ലയില്‍ ചലനമറ്റ നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. തായ്‌ലന്‍ഡില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോഴാണ് വോണ്‍ മരിച്ചത്.

വോണ്‍ ഈയിടെ “തന്റെ ഹൃദയ സംബന്ധിയായ അസുഖത്തിനായ ഒരു ഡോക്ടറെ കണ്ടു”,എന്ന് ബോ ഫൂട്ട് പോലീസ് സ്റ്റേഷന്‍ സൂപ്രണ്ട് യുട്ടാന സിരിസോംബ പറഞ്ഞു. മരണം സംശയാസ്പദമാണെന്ന വാദം അവര്‍ തള്ളി.