ഹൈദരലി തങ്ങളുടെ ഖബറടക്കം നാളെ രാവിലെ 9ന്

0
145

അന്തരിച്ച മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷന്‍ പാണക്കാട്​ ഹൈദരലി തങ്ങളുടെ മയ്യിത്ത് തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലുള്ള മൃതദേഹം ഒരു മണിക്കൂറിനകം അങ്കമാലി ബദരിയ ജുമാ മസ്ജിദില്‍ ജനാസ നമസ്ക്കാരത്തിന് എത്തിക്കും.

തുടര്‍ന്ന് ഇന്ന് വൈകീട്ട് മൂന്നു മണിയോട് കൂടി മലപ്പുറത്തേക്ക് കൊണ്ടുപോവും. വഴിമധ്യേ തൃശൂരില്‍ അല്‍പസമയം പൊതുദർശനത്തിനുവെക്കും. വൈകീട്ട് അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഖബറടക്ക ചടങ്ങുകള്‍ നടക്കും.

ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആ​ശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹൈദരലി തങ്ങള്‍. ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം.