കണ്ണൂരില്‍ ഡി സി സി ജനറല്‍ സെക്രട്ടറിയെ ലഹരി വില്പനസംഘം വെട്ടിപ്പരിക്കേൽപിച്ചു

0
120

കണ്ണൂരില്‍ ഡി സി സി ജനറല്‍ സെക്രട്ടറിയെ ലഹരി വില്പനസംഘം ആക്രമിച്ചു. ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂരിനെയാണ് കൊടുവാള്‍ കൊണ്ടു തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിച്ചത്.

ശനിയാഴ്ച രാത്രി പൊടിക്കുണ്ടിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് രാജീവനെ ആക്രമിച്ചത്. പ്രദേശത്തെ ലഹരിവില്‍പ്പനയ്ക്കെതിരെ പൊലിസില്‍ രാജീവന്‍ പരാതിപ്പെടുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പ്രദേശത്തെ ലഹരിവിൽപ്പനസംഘം  തടഞ്ഞുനിര്‍ത്തുകയും കൊടുവാള്‍ കൊണ്ടു കഴുത്തിനു നേരെ വീശുകയുമായിരുന്നു. തലയ്ക്കു സാരമായി മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.