സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഞ്ച് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

0
122

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് അ​ഞ്ച് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അട്ടാരി-വാഗ അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍ അകലെയളള ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് സംഭവം.

സി ​ടി സ​ത്തേ​പ്പ എ​ന്ന കോ​ണ്‍​സ്റ്റ​ബി​ളാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. വെ​ടി​വ​യ്പി​ല്‍ ഇ​യാ​ളും കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ല്‍ ബി​എ​സ്‌എ​ഫ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

അമൃത്സര്‍ റൂറല്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ദീപക് ഹിലോരിയും വെടിവെച്ച ജവാനും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.