ലൈംഗികാതിക്രമം: ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ശക്തമായ നടപടി, പരാതിപ്പെടാന്‍ സ്ത്രീകള്‍ മടിക്കേണ്ട: വനിതാ കമ്മീഷന്‍

0
92

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ മീടൂ ആരോപണത്തില്‍ പൊലീസ് ശക്തമായ നടപടി ഉറപ്പു തന്നിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സംഭവത്തില്‍ പരാതിപ്പെടാന്‍ സ്ത്രീകള്‍ മടിക്കേണ്ടതില്ലെന്നും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് അടക്കം പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വനിതാ കമ്മീഷന്റെ നിയമങ്ങളില്‍ കാലാനുസൃതമായി ഭേദഗതി സംബന്ധിച്ച നിര്‍ദേശം മാര്‍ച്ച്‌ 14 നകം സര്‍ക്കാരിന് നല്‍കും. നിയമം നടപ്പാക്കുന്നതിലെ അപാകതയാണ് കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമെന്നും സതീദേവി പറഞ്ഞു.

സിനിമാ മേഖലയില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. തൊഴില്‍ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കംപ്ലെയിന്റ് സെല്‍ ശക്തമാക്കണമെന്നും പലയിടത്തും അത്തരം സംവിധാനങ്ങള്‍ പോലുമില്ലെന്നും സതീദേവി പറഞ്ഞു.