പെഷവാറിലെ ഷിയ പള്ളി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐഎസ്

0
37

പാകിസ്ഥാനിലെ പെഷവാറില്‍ ഷിയ മുസ്‌ലിം പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്. ”ഇന്ന് വെള്ളിയാഴ്ച, പെഷവാറിലെ ഷിയ പള്ളിയില്‍ ആക്രമണം നടത്തുന്നതില്‍ ഒരു ഇസ് ലാമിക് സ്റ്റേറ്റ് ഫൈറ്റര്‍ വിജയിച്ചു,” എന്ന് വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍, ഐഎസിന്റെ പ്രൊപ്പഗാണ്ട വെബ്‌സൈറ്റായ അമഖ് ന്യൂസ് ഏജന്‍സിയിലൂടെ സംഘം വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനത്തെ അപലപിച്ച് ഇറാനും രംഗത്തെത്തി. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് സയീദ് ഖതിബ്‌സാദെഹ് പ്രതികരിച്ചു.