സി​പിഐ ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ മൂ​ന്ന് മ​ന്ത്രി​മാ​ര്‍ കൂ​ടി; എ​ട്ട് പു​തു​മു​ഖ​ങ്ങ​ള്‍

0
74

സി​പി​ഐ എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ എ​ട്ട് പു​തു​മു​ഖ​ങ്ങ​ള്‍. സെ​ക്ര​ട്ട​റി​യ​ട​ക്കം 17 അം​ഗ സെ​ക്ര​ട്ട​റി​യേ​റ്റി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ്, ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, പി.​കെ ബി​ജു, പു​ത്ത​ല​ത്ത് ദി​ന​ശേ​ന്‍, കെ.​കെ ജ​യ​ച​ന്ദ്ര​ന്‍, വി.​എ​ന്‍ വാ​സ​വ​ന്‍, എം. ​സ്വ​രാ​ജ്, സ​ജി ചെ​റി​യാ​ന്‍ എ​ന്നി​വ​രാ​ണ് പു​തു​താ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍. മു​ഹ​മ്മ​ദ് റി​യാ​സ്, വാ​സ​വ​ന്‍, സ​ജി ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍​കൂ​ടി എ​ത്തി​യ​പ്പോ​ള്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം ആ​റാ​യി.