ഉക്രയ്നിൽ ഇന്ത്യൻ വിദ്യാർഥിക്ക്‌ വെടിയേറ്റു

0
89

ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. വെടിയേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്.

കേന്ദ്രമന്ത്രി വി കെ സിങിനെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വെടിയേറ്റ വിദ്യാര്‍ത്ഥി പാതിവഴിയില്‍ നിന്ന് തിരികെ പോയെന്നാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥിയെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ ട്വീറ്റിനെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി വി കെ സിങ്ങും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് 20 മിനിറ്റ് അകലത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിദ്യാര്‍ത്ഥിയുടെ ട്വീറ്റ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക ഹാവേരി സ്വദേശി എസ് ജി സ്വദേശി നവീന്‍ (21) ആണ് ഉക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.