ഉക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട, യാത്ര തടഞ്ഞ് അധികൃതര്‍

0
103

ഉക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട, കേരളത്തിലേക്കുള്ള യാത്ര സുരക്ഷ വിഭാഗം തടഞ്ഞു. ഇന്നലെ കേരളത്തിലേക്ക് തിരിക്കാനിരുന്ന വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. യാത്ര തടഞ്ഞ വിവരം കേരള ഹൗസ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ഡല്‍ഹിയിലെത്തിയത്, തുടര്‍ന്ന് കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ എയര്‍ ഏഷ്യ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നലെ നാട്ടിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ഒരു വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ഈ കാരണത്താല്‍ വിദ്യാര്‍ത്ഥിയുടെ യാത്ര വിമാനത്തവാള അധികൃതര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല.

വിഷയം വളരെ ഗൗരവത്തോടെയാണ് വിമാനത്തവാള അധികൃതര്‍ കാണുന്നത്. യുദ്ധഭൂമിയില്‍ നിന്നും വരുമ്പോൾ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ എത്തിയത് എന്നത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.