ചാലക്കുടിയിൽ ഒരു കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ

0
129

ചാലക്കുടിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട. വിപണിയിൽ ഒരു കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ. പെരിങ്ങോട്ടുകര സ്വദേശികളായ അനൂപ്, നിഷാൻ എന്നിവരും ഒരു കോന്നി സ്വദേശിയുമാണ് പിടിയിലായത്.

പതിനൊന്ന് കിലോയോളം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവരിൽ നിന്ന് രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് കൊച്ചിയിലേക്ക് വിതരണത്തിന് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഹാഷിഷ് ഓയിലുമായി പ്രതികൾ പിടിയിലായത്.

കഴിഞ്ഞ ഒരു മാസമായി പ്രതികൾ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം മൂന്നര ലക്ഷം രൂപയ്‌ക്ക് വിശാഖപട്ടണത്ത് നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയത്. വൻ കണ്ണികൾ ഇതിന് പിന്നിലുണ്ടെന്നാണ് നിഗമനം.