വിദ്യാർത്ഥികളെ ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിലെത്തിക്കും

0
58

ഇന്ന് 180 വിദ്യാർത്ഥികളെ വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തിക്കുമെന്ന് റസിഡന്റ് കമ്മീഷൻ സൗരഭ് ജെയിൻ അറിയിച്ചു. ബുക്കാറസ്റ്റിൽ നിന്ന് ഇന്നലെ രാത്രി (മാർച്ച് 1) ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ 1 1942 വിമാനത്തിൽ 37 മലയാളി വിദ്യാർത്ഥികളാണുണ്ടായിരുന്നത്.

ഇതിലെ 36 വിദ്യാർത്ഥികൾ കേരള ഹൗസിലുണ്ട്. ഒരാൾ പ്രവാസി മലയാളിയാണ്. അദ്ദേഹത്തെ സ്വന്തം ചെലവിൽ അബുദബിയിലുള്ള മാതാപിതാക്കളുടെ അടുത്തേയ്ക്ക് അയച്ചു.