റഷ്യന്‍ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ നിന്ന് എല്ലാ ഇന്ത്യക്കാരും ഉടനെ ഒഴിഞ്ഞു പോകണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ഉക്രൈൻ പ്രാദേശികസമയം ആറുമണിക്ക് മുമ്പായി കര്‍ക്കീവ് വിടണമെന്നാണ് യുക്രെയിനിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കര്‍ക്കീവില്‍ റഷ്യന്‍ സേന വമ്പൻ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എംബസി ഇക്കര്യം ട്വിറ്ററലൂടെ വ്യക്തമാക്കിയത്. പിയോഷിന്‍, ബബായേ, ബിസിലിദോവ്‌ക എന്നിവിടങ്ങളിലെവിടെയെങ്കിലും സുരക്ഷിതമായി മാറണമെന്നാണ് എംബസിയുടെ നിര്‍ദേശം.
കർകീവ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ അധികൃതര്‍ സമ്മതിക്കുന്നില്ലെന്ന് ചില ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടത് ഖാര്‍കീവില്‍ വെച്ചായിരുന്നു. കർകീവ് നഗരം പിടിച്ചെടുക്കാന്‍ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രൈനിലെ തെക്കന്‍ നഗരമായ ഖേഴ്‌സണ്‍ പിടിച്ചെടുത്തായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. യുക്രൈനിലെ വലിയ നഗരങ്ങളിലൊന്നാണ് റഷ്യ പിടിച്ചെുടത്തത്. കഴിഞ്ഞ ദിവസം രാത്രി റഷ്യന്‍ സൈനികരെ നഗര തെരുവുകളില്‍ കാണാമായിരുന്നു.