ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ലോറിക്ക് തീപിടിച്ചു. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
106

ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ആറ്റിങ്ങൽ ആയിലം സ്വദേശിയും മരിയൻ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയുമായ അച്ചുവാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം.അപകടത്തെത്തുടർന്ന് ബൈക്കിൽ നിന്ന് ലോറിയിലേക്ക് തീ പടർന്നു. ലോറിയുടെ മുൻ ഭാഗം കത്തിനശിച്ചു. അപകടത്തെതുടർന്ന് ദേശീയപാതയിൽ വൻ ഗതാഗത തടസ്സമുണ്ടായി.