റഷ്യ ഉക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഉക്രൈനിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു, രോഗബാധയെത്തുടർന്നാണ് മരണം. ഉക്രൈനിലെ വിനീഷ്യയിലാണ് ഇന്ത്യൻ വിദ്യാർത്ഥി അസുഖത്തെത്തുടർന്ന് മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പഞ്ചാബ് ബർണാലയിലെ ചന്ദൻ ജിൻഡാൽ (21) ആണ് മരിച്ചത്. അസുഖത്തെത്തുടർന്ന് ഉക്രൈനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനീഷ്യയിൽ നാലാം വർഷ വിദ്യാർത്ഥിയാണ്.
അസുഖത്തെത്തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ചന്ദൻ ജിൻഡാലിന്റെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഫെബ്രുവരി ഏഴിന് ചന്ദന്റെ മാതാപിതാക്കളായ ശിഷൻകുമാറും തയ കൃഷ്ണകുമാറും ഉക്രൈനിൽ എത്തിയിരുന്നു.
വിനിസ്റ്റ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ത്ഥിയാണ്. ഇസ്‌കിമിക്ക് സ്‌ട്രോക്കാണ് ആണ് മരണകാരണം എന്നാണ് വിവരം. നേരത്തെ സ്‌ട്രോക്കിനെത്തുടര്‍ന്ന് ജിന്‍ഡാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാറിനെഴുതിയ കത്തില്‍ ചന്ദന്‍ ജിന്‍ഡാലിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.