മണിപ്പൂരിൽ ജെഡിയു സ്ഥാനാര്‍ത്ഥിക്കെതിരെ വെടിയുതിര്‍ത്തു

0
88

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ജെഡിയു സ്ഥാനാര്‍ത്ഥിക്കെതിരെ വെടിയുതിര്‍ത്തു. ക്ഷേത്രിഗാവോ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന വഹേങ്ബാം റോജിത്തിനാണ് വെടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അജ്ഞാതനില്‍ നിന്നുള്ള ആക്രമണം. റോജിത്തിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അദ്ദേഹം അപകടനില തരണം ചെയ്തു.

സംഭവമറിഞ്ഞ് ജെ ഡി യു പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. മേഖലയിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 38 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.