മദ്യപിച്ച് വാഹനമോടിച്ച് ​ഗേറ്റിടിച്ച് തകർത്തു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍

0
77

മദ്യപിച്ച് വാഹനമോടിച്ച് ​ഗേറ്റിടിച്ച് തകർത്ത കേസിൽ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍. മദ്യപിച്ച് കാറോടിച്ച കാംബ്ലി മുംബൈ ബാന്ദ്രയിലെ പാര്‍പ്പിട സമുച്ചയത്തിന്‍റെ ഗേറ്റിടിച്ച് തകര്‍ക്കുകയായിരുന്നു.

സംഭവത്തിൽ അറസ്റ്റ് ചെയ്ത കാംബ്ലിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കാറിടിച്ചതിന് പിന്നാലെ പാർപ്പിട സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരുമായി കാംബ്ലി തർക്കത്തിലേർപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ കാംബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.