യൂറോപ്യന്‍ യുദ്ധ വിമാനങ്ങള്‍ യുക്രൈനിലേക്ക്; റഷ്യയെ നേരിടാന്‍ ആയുധ സഹായം

0
85

റഷ്യന്‍ സൈന്യത്തെ നേരിടാന്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ യുക്രൈന് നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നയരൂപീകരണ മേധാവി ജോസഫ് ബോറല്‍ പറഞ്ഞു.

500 മില്യണ്‍ യൂറോയുടെ പ്രതിരോധ പാക്കേജാണ് യൂറോപ്യന്‍ യൂണിയന്‍ ഉക്രയിന് നല്‍കുക. ബോംബുകള്‍, ആര്‍ട്ടിലറി, മറ്റ് ആധുനിക ആയുധങ്ങള്‍, യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള അവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയെല്ലാം ഈ പാക്കേജില്‍ ഉള്‍പ്പെടും.

യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിക്കുന്ന പോര്‍വിമാനങ്ങളും തങ്ങള്‍ ഉക്രൈനു നല്‍കുമെന്ന് ജോസഫ് ബോറെല്‍ വ്യക്തമാക്കി. മാത്രമല്ല, തങ്ങളുടെ വ്യോമസേനയ്ക്ക് കൈകാര്യം ചെയ്യാവുന്ന തരത്തിലുള്ള യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ ഉക്രൈന്‍ വിദേശകാര്യമന്ത്രി ദ്മിത്രോ കുലേബ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.