ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള നാ​ലാ​മ​ത്തെ വി​മാ​നം ബു​ക്കാ​റ​സ്റ്റി​ല്‍ നി​ന്നും പു​റ​പ്പെ​ട്ടു

0
106

യു​ക്രെ​യ്‌​നി​ല്‍ നി​ന്നുള്ള ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള നാ​ലാ​മ​ത്തെ വി​മാ​നം പു​റ​പ്പെ​ട്ടു. റൊ​മാ​നി​യ​യി​ലെ ബു​ക്കാ​റ​സ്റ്റി​ല്‍ നി​ന്നു​മാ​ണ് എ​യ​ര്‍​ഇ​ന്ത്യ​യു​ടെ വി​മാ​നം യാ​ത്ര ആ​രം​ഭി​ച്ച​ത്. വി​മാ​ന​ത്തി​ല്‍ 198 യാ​ത്ര​ക്കാ​രു​ണ്ട്. ഡ​ല്‍​ഹി​യി​ലാ​ണ് വി​മാ​നം എ​ത്തു​ക. ഇ​ന്ന് രാ​വി​ലെ യു​ക്രെ​യ്‌​നി​ല്‍ നി​ന്നും ഇ​ന്ത്യ​ക്കാ​രെ​യും കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത്തെ വി​മാ​നം ഡ​ല്‍​ഹി​യി​ലെ​ത്തി​യി​രു​ന്നു. ബു​ഡാ​പെ​സ്റ്റി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍. 240 പേ​ര്‍ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ 25 മ​ല​യാ​ളി​ക​ളും ഉ​ള്‍​പ്പെ​ടും.