എം കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം; കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

0
94

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥ ​പ്രകാശനത്തിന് ഒരുങ്ങുന്നു . ‘ഉങ്കളിൽ ഒരുവൻ’ (നിങ്ങളിൽ ഒരുവൻ) എന്ന ആത്മകഥയുടെ ആദ്യ ഭാ​​ഗത്തിന്റെ പ്രകാശനമാണ് നടക്കുക. ഫെബ്രുവരി 28 ന് ചെന്നൈ നന്ദംപാക്കം ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള ബിജെപി ഇതര മുഖ്യമന്ത്രിമാർ പങ്കെടുക്കും.  ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കും.

ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായ കനിമൊഴി സംസാരിക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യപ്രഭാഷണം നടത്തും. കവി വൈരമുത്തു, നടന്‍ സത്യരാജ് എന്നിവരും ചടങ്ങില്‍ സംസാരിക്കും.