വീ​ട്ട​മ്മ​യെ അ​ടു​ക്ക​ള​യി​ല്‍ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കേ​സ്: പ്രതിക്ക്​ നാലുവര്‍ഷം കഠിനതടവും പിഴയും

0
92

പ​ണി​ക്ക​ന്‍​കു​ടി​യി​ല്‍ വീ​ട്ട​മ്മ​യാ​യ സി​ന്ധു​വി​നെ അ​ടു​ക്ക​ള​യി​ല്‍ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ലെ പ്ര​തി​ക്ക് മ​റ്റൊ​രു കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സി​ല്‍ നാ​ലു​വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും. പ​ണി​ക്ക​ന്‍​കു​ടി മാ​ണി​ക്കു​ന്നേ​ല്‍ ബി​നോ​യി​യെ​യാ​ണ് (48) തൊ​ടു​പു​ഴ ര​ണ്ടാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജി. ​അ​നി​ല്‍ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി ഒ​രു​വ​ര്‍​ഷം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

ബി​നോ​യ് സി​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ന്ന​തി​നു​മു​മ്ബ് 2018 ഏ​പ്രി​ല്‍ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബി​നോ​യി​യും അ​യ​ല്‍​വാ​സി​യാ​യ പ​ണി​ക്ക​ന്‍​കു​ടി കു​ഴി​ക്കാ​ട്ട് വീ​ട്ടി​ല്‍ സാ​ബു​വും (51) പ​ടു​താ​ക്കു​ള​ത്തി​ലെ വെ​ള്ളം ചോ​ര്‍​ത്തി​ക്ക​ള​യു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചി​ന് ത​ന്റെ പ​ടു​താ​ക്കു​ള​ത്തി​ലെ വെ​ള്ളം സ്ഥി​ര​മാ​യി ഒ​ഴു​ക്കി​ക്ക​ള​യു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച്‌ സാ​ബു​വി​നെ വീ​ടി​ന് സ​മീ​പ​ത്ത് ബി​നോ​യ് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വെ​ട്ടേ​റ്റ് സാ​ബു​വി​ന്റെ കൈ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഈ ​കേ​സി​ന്റെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് 2021 സെ​പ്​​റ്റം​ബ​ര്‍ മൂ​ന്നി​ന് സി​ന്ധു​വി​ന്റെ മൃ​ത​ദേ​ഹം ബി​നോ​യി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ക്കു​ന്ന​ത്.