തലയോലപറമ്പിൽ വൻ തീപിടിത്തം; മൂന്നുപേർക്ക് പൊള്ളലേറ്റു, പഴയ വാഹനങ്ങളടക്കം കത്തിനശിച്ചു

0
104

തലയോലപറമ്പ്‌ ചന്തയ്‌ക്ക്‌ സമീപം പഴയ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ആക്രിക്കടയിൽ വൻ തീപിടിത്തം. മീൻ വിൽപന ശാലകൾക്ക് എതിർവശത്തുള്ള ഈ കടയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പൊള്ളലേറ്റു.

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.10 ഓടു കൂടിയാണ് തീപിടിത്തമുണ്ടായത്. വാഹനം പൊളിക്കാൻ നിന്ന ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

ഫയർഫോഴ്സും പോലിസും നാട്ടുകാരും ചേർന്ന് തീ അണച്ചു. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിൻറെ ഡീസൽ ടാങ്ക് വെൽഡിങ് സ്പാർക്ക് മൂലം തീപിടിച്ചതാണ് അപകട കാരണം.