Saturday
10 January 2026
20.8 C
Kerala
HomeKeralaകണ്ണപുരത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച്‌ 2 പേർ മരിച്ചു, രണ്ടുപേർക്ക് ഗുരുതരം

കണ്ണപുരത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച്‌ 2 പേർ മരിച്ചു, രണ്ടുപേർക്ക് ഗുരുതരം

കണ്ണൂര്‍ കണ്ണപുരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർ മരിച്ചു. പിലാത്തറ പാപ്പിനിശേരി റോഡിൽ കണ്ണപുരം പാലത്തിനു സമീപമായിരുന്നു അപകടം. അഴീക്കോട് അലവിൽ സ്വദേശിയും കണ്ണൂർ ജെഎസ് പോൾ കോർണറിലെ പ്രേമ ഹോട്ടൽ ഉടമയുമായ ഒ കെ പ്രജുൽ (34), ചിറക്കൽ സ്വദേശി പൂർണ്ണിമ (30) എന്നിവരാണ് മരിച്ചത്.

നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. കണ്ണൂർ സബ് ജയിലിന് സമീപത്തെ പുലരി ഹോട്ടൽ ഉടമ വിപിൻ്റെ ഭാര്യയാണ് പൂർണിമ. ഇരുവരുടെയും കുടുംബാംഗങ്ങളായ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്.

മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ ശനിയാഴ്ച്ച പുലർച്ചെ രണ്ടരക്കാണ് അപകടം. സാരമായി പരിക്കേറ്റ രണ്ട് പേരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുടുംബങ്ങളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments