നായാട്ട് സംഘം അറസ്റ്റിൽ, ഒമ്പത് നാടന്‍ തോക്കുകള്‍ പിടികൂടി

0
161

നായാട്ടിനിറങ്ങിയ സംഘത്തെ വനംവകുപ്പ് പിടികൂടി. ഇവരിൽ നിന്നും ഒമ്പത് നാടന്‍ തോക്കുകള്‍ കണ്ടെത്തി. ഒരാള്‍ പിടിയിലായി. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ വി വിജയന്‍ (59) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകീട്ട് കുന്നുംകൈ ഏച്ചിലാംകയത്തുവെച്ചാണ് പിടിയിലായത്. സ്വകാര്യ എസ്റ്റേറ്റില്‍ മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയതാണ് ഇവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒമ്പത് ഒറ്റക്കുഴല്‍ തോക്കുകളാണ് പിടികൂടിയവ. ഈയം കൊണ്ട് നിര്‍മിച്ച മൂന്ന് വലിയ ഉണ്ടകള്‍, 30 ഇടത്തരം ഉണ്ടകള്‍, 61 ചെറിയ ഉണ്ടകള്‍, എട്ട് തിരകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.