ഫോട്ടോഗ്രാഫി അവാർഡ് ; വിഷയം കൊവിഡ് പ്രതിരോധം, അതിജീവനം; അപേക്ഷ മാര്‍ച്ച് 3

0
36

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കോവിഡ് പ്രതിരോധം, അതിജീവനം’ ആണ് വിഷയം. മാർച്ച് മൂന്നുവരെ statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവർക്കും അമച്വർ ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാം.

സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. എൻട്രികളായി ലഭിക്കുന്ന ഫോട്ടോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാൻ അധികാരം ഉണ്ടായിരിക്കും.

എൻട്രികളിൽ ആദ്യ മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നൽകും. കൂടാതെ ജേതാക്കൾക്ക് സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹന സമ്മാനം ആയി 2,500 രൂപ വീതവും സാക്ഷ്യപത്രവും നൽകും. കൂടുതൽ വിവരങ്ങൾക്ക്: statephotographyaward.kerala.gov.in.