Wednesday
17 December 2025
25.8 C
Kerala
HomeKerala“പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് താൽപര്യമില്ല, പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്യത്തോടാണല്ലോ പഥ്യം": കെ ടി ജലീൽ

“പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് താൽപര്യമില്ല, പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്യത്തോടാണല്ലോ പഥ്യം”: കെ ടി ജലീൽ

പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന ലോകായുക്താ ജസ്റ്റിസ് സിറിയക് ജോസഫിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുൻമന്ത്രി കെ ടി ജലീൽ എംഎൽഎ. എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പന്നികൾക്ക് പഥ്യമെന്ന് കെ ടി ജലീൽ രൂക്ഷമായ ഭാഷയിൽ സിറിയക്ക് ജോസഫിനെ വിമർശിച്ചു.

പന്നികൾക്ക്‌ ഇഷ്ട്ടം അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കെ ടി ജലീലിന്റെ പേരെടുത്ത് പറയാതെ വഴിയില്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തു ചെന്നാല്‍ എല്ല് എടുക്കാന്‍ ആണെന്ന് കരുതും, പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ എന്നും ലോകായുക്ത പറഞ്ഞിരുന്നു.

ഇതിനു മറുപടിയായാണ് ജലീലിന്റെ പോസ്റ്റ്. പണ്ടേ പന്നികള്‍ക്ക് അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് ഇല്ല. ശീലം മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് തിന്നാണ് കാട്ടുപന്നികള്‍ക്ക് താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു. പുലി എലിയായ കഥ അഥവാ ഒരു പന്നി പുരാണം എന്ന തലക്കെട്ടോടെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂർണരൂപം.

പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം;

പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.

അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.

കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്‌ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരും. ജാഗ്രതൈ.

RELATED ARTICLES

Most Popular

Recent Comments