വയനാട് കോഫിക്ക് 4.78 കോടി അനുവദിച്ച് സർക്കാർ

0
28

വയനാടൻ കുന്നുകളിൽ വിളയുന്ന കാപ്പി, വയനാട്‌ കോഫി എന്ന പേരിൽ പൊടിയാക്കി ബ്രാൻഡ്‌ ചെയ്‌ത്‌ വിപണിയിലെത്തിക്കാൻ ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിക്ക്‌ സംസ്‌ഥാന സർക്കാർ 4.78 കോടി രൂപ അനുവദിച്ചു. വയനാട്‌ പാക്കേജിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്‌ നിലവിൽ വരുന്നത്.

ഉയർന്ന ഗുണനിലവാരമുള്ള കാപ്പിക്കുരു തറവില നിശ്‌ചയിച്ച് സംഭരിച്ച്‌ കാപ്പിപ്പൊടി ഉൽപാദക യൂണിറ്റ് നിർമിക്കുന്നതിനാണ്‌ പണം അനുവദിച്ചത്‌. ഇതുസംബന്ധിച്ച് ബ്രഹ്‌മഗിരിയും കൃഷിവകുപ്പും തമ്മിലുള്ള ധാരണപത്രം ഒപ്പിട്ടു. വയനാട്‌ കോഫി പദ്ധതിയുടെ ഭാഗമായി വാര്യാട്‌ കോഫി പാർക്ക്‌ സ്‌ഥാപിക്കാനും വയനാട്‌ പാക്കേജിൽ പദ്ധതിയുണ്ട്‌.