വനം മന്ത്രി ഇടപെട്ടു; ബാബുവിനെതിരെ കേസെടുക്കില്ല

0
39

ട്രക്കിംഗിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കില്ല. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിന് പിന്നാലെയാണ് കേസെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായും ഇക്കാര്യം സംസാരിച്ചുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.

നടപടി നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം, പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബു ഇപ്പോഴുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്‌ടർമാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. 46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.