യോഗിയുടെ വിവാദ പരാമർശം; പ്രതിഷേധം ശക്‌തമാക്കാൻ ഡിവൈഎഫ്ഐ

0
48

വോട്ട് ധ്രുവീകരണം ലക്ഷ്യംവെച്ച് കേരളത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ വർക്കിംഗ്‌ പ്രസിഡണ്ട്‌ എഎ റഹിം.

തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ട് യോഗി കേരളമുൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നേരെ നടത്തിയ വിദ്വേഷ പ്രസ്‌താവനക്കെതിരെ ഡിവൈഎഫ്ഐ ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഎ റഹിം അറിയിച്ചു. ഉത്തർപ്രദേശിലെ ആദ്യഘട്ട തിരെഞ്ഞെടുപ്പിനിടെയാണ് കേരളത്തെ അവഹേളിക്കുന്ന തരത്തിലുള്ള യോഗിയുടെ വിവാദ പരാമർശം ഉണ്ടായത്. ജനങ്ങൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യണമെന്നും പിഴവ് സംഭവിച്ചാൽ കേരളമോ കശ്‌മീരോ ബംഗാളോ പോലെയാകും ഉത്തർപ്രദേശെന്നുമാണ് യോഗിയുടെ പരാമർശം.

യോഗിയുടെ പ്രസ്‌താവനക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ എംപി തുടങ്ങി നിരവധി പേർ യോഗിക്ക് മറുപടിയുമായി എത്തിയിട്ടുണ്ട്.