മീഡിയ വൺ ചാനൽ നൽകിയ ഹരജിയിൽ സാവകാശം തേടി കേന്ദ്ര സ‍ർക്കാർ

0
28

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ മീഡിയാ വണ്ണിന് വേണ്ടി ഹാജരായി.

ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണന്ന് ദവെ ഹൈക്കോടതിയിൽ വാദിച്ചു. അതേസമയം, മീഡിയ വണ്ണിന്റെ നിരോധനത്തിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ചൊവ്വാഴ്‌ച വരെ സാവകാശം വേണമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി ആവശ്യപ്പെട്ടു.

വിലക്ക് ശരിവച്ച സിംഗിൾ ബഞ്ചിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായെന്ന് ദവെ ചൂണ്ടിക്കാട്ടി. ദേശ സുരക്ഷയാണ് പ്രശ്‌നമെങ്കിൽ കഴിഞ്ഞയാഴ്‌ച വരെ എന്തുകൊണ്ട് സംപ്രേഷണം അനുവദിച്ചുവെന്നും മീഡിയ വണ്ണിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചോദിച്ചു.