ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കുമെന്ന് മുഖ്യമന്ത്രി

0
26

ചേറാട് മലയില്‍ നിന്നും രക്ഷപ്പെടുത്തിയ ബാബുവിന് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്‍റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ എന്നിവർ നേതൃത്വം നൽകി, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പൊലീസ്, ഫയർ & റസ്ക്യൂ, എന്‍.ഡി.ആര്‍.എഫ്, വനം വകുപ്പ്, ജില്ലാ ഭരണ സംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.