മീഡിയ വണ്ണിൻ്റെ ഹർജി തള്ളി,ചാനലിന് വിലക്ക്

0
25

മലയാളം വാ‍ർത്താ ചാനലായ മീഡിയ വണ്ണിൻ്റെ സംപ്രേഷണ വിലക്ക് ശരിവെച്ച് കേരള ഹൈക്കോടതി. ചാനലിന് കേന്ദ്ര വാ‍ർത്താ വിതരണ മന്ത്രാലയം ഏ‍ർപ്പെടുത്തിയ വിലക്കിനെതിരെ ചാനൽ നൽകിയ ഹ‍ർജി കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ജസ്റ്റിസ് എൻ നാഗരേഷിൻ്റേതാണ് വിധി.

ചാനലിൻ്റെ സംപ്രേഷണം നിർത്തിവെക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഫയലുകൾ ഇന്നലെ കോടതിയിൽ സമർപ്പിച്ചചിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചാനലിൻ്റെ സംപ്രേഷണം വിലക്കിയതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി വിലക്ക് ശരിവെക്കുകയായിരുന്നു.

കേന്ദ്രസർക്കാർ ചാനലിനു വിലക്ക് പ്രഖ്യാപിച്ചത് ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ സാഹചര്യത്തിൽ സെക്യൂരിറ്റി ക്ലിയറൻസ് നൽകേണ്ടെന്ന് കേന്ദ്രസമിതി തീരുമനമെടുക്കുകയായിരുന്നുവെന്നും ഈ വിവരങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിൻ്റെ തീരുമാനം നീതീകരിക്കാവുന്നതാണ്. അതിനാൽ ചാനൽ നൽകുന്ന ഹർജി തള്ളുന്നതായി കോടതി വ്യക്തമാക്കി.

അതേസമയം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് മീഡിയ വൺ അറിയിച്ചു.