വയനാട്ടിൽ വാഹന പരിശോധനക്കിടെ ഒന്നര കോടി രൂപയുടെ സ്വർണാഭരണം പിടികൂടി

0
28
symbolic image

മാനന്തവാടി തോൽപ്പെട്ടി ചേക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണം പിടികൂടി. തൃശൂർ സ്വദേശി നമ്പൂകുളം വീട്ടിൽ അനുലാലിനെ (30) കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി അനുലാലിനെയും തൊണ്ടിമുതലും ജി.എസ്.ടി വകുപ്പിന് കൈമാറി. എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് സ്വർണം പിടികൂടിയത്. മൈസൂരിൽ നിന്നു എറണാകുളത്തേക്ക് പോകുന്ന കർണാടക ബസിൽനിന്നാണ് പണം പിടികൂടിയത്