സംസ്‌ഥാനത്ത് ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സ്‌കൂളുകൾ മുഴുവൻ സമയം പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 28 മുതൽ സ്‌കൂളുകൾ വൈകീട്ട് വരെ പ്രവർത്തിക്കാനുള് നിർദ്ദേശം അവലോകന യോഗം മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പുനഃക്രമീകരിക്കും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. അവശ്യ സർവീസുകൾക്ക് മാത്രമായിരുന്നു അനുമതി. എ, ബി, സി കാറ്റഗറി അടിസ്‌ഥാനമാക്കി ജില്ലാ അടിസ്‌ഥാനത്തിലാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതേസമയം കാറ്റഗറി തിരിച്ചുള്ള ജില്ലകളിലെ നിയന്ത്രണം തുടരാനാണ് സാധ്യത. നിലവിൽ സി കാറ്റഗറിയിൽ ജില്ലകളൊന്നുമില്ല.