സ്ട്രീറ്റ്ലൈറ്റ് സ്ഥാപിക്കാൻ ഭീഷണി മുഴക്കി സാബുവിന്റെ പണപ്പിരിവ്; പണാപഹരണത്തിന് കേസെടുക്കണമെന്ന് കെഎസ്ഇബി

0
38

അനധികൃതമായി വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ട്വന്റി-20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പൊതുജനങ്ങളില്‍ നിന്നും ലക്ഷങ്ങൾ പിരിച്ചെടുത്തതായി പരാതി. കിഴക്കമ്പലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിളക്കുകൾ സ്ഥാപിക്കാൻ എന്ന പേരിലാണ് നാട്ടുകാരെ ഭീഷണിപ്പെടുത്തി സാബു എം ജേക്കബ് ലക്ഷങ്ങൾ പിരിക്കുന്നത്. നാട്ടുകാരിൽ നിന്നും വ്യാപക പരാതി ലഭിച്ചതോടെ കെഎസ്ഇബി കിഴക്കമ്പലം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് എം ബഷീര്‍ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കി.

സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് എന്ന പേരില്‍ ഒരു ലൈറ്റിന് 2500 രൂപ വരെയാണ് ശേഖരിക്കുന്നത്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കുമെന്നാണ് പ്രചാരണം. വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും വ്യക്തിക്കോ സംഘടനകള്‍ക്കോ ഫണ്ട് ശേഖരിക്കുന്നതിന് കെഎസ്ഇബി അനുവാദം നല്‍കിയിട്ടില്ലായെന്നിരിക്കെയാണ് ട്വന്റി-20 നടപടി. നവമാധ്യമങ്ങള്‍ വഴിയാണ് ഫണ്ട് ശേഖരിക്കുന്നത്. പണാപഹരണത്തിന് കേസെടുത്ത് അന്വേഷണം നടത്താനാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളം നിക്ഷേപക സൗഹൃദമല്ലെന്നും അതിനാൽ തെലങ്കാനയിലേക്കും യുപിയിലേക്കും പോകുകയാണെന്ന് ഗീർവാണം മുഴക്കിയ സാബു നാട്ടുകാരെ പറ്റിച്ച് പണം പിരിക്കുകയാണ്. ക്രിസ്മസ് രാത്രിയിൽ കിറ്റക്സിലെ തൊഴിലാളികളെ ഉപയോഗിച്ച് പൊലീസുകാരെ കൊലപ്പെടുത്താൻ പദ്ധതിയിട്ട സാബു ആകെ നാണം കെട്ട അവസ്ഥയിലാണ്. ചില പെയ്ഡ് ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിച്ച് വലിയ തോതിൽ തള്ളുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോകുന്നില്ല. അതിനിടെ ആക്രമം കേസിൽ പ്രതികളായി ജയിലിൽ കഴിയുന്ന തൊഴിലാളികളെ തിരിഞ്ഞുനോക്കാത്ത സാബുവിനെതിരെ അവരുടെ ബന്ധുക്കളും രംഗത്തുവന്നിട്ടുണ്ട്.