കാസര്‍കോട്ടും ബദിയടുക്കയിലും വന്‍ കഞ്ചാവ് വേട്ട; 46 കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റില്‍

0
36

കാസര്‍കോട്ടും ബദിയടുക്കയിലും വന്‍ കഞ്ചാവ് വേട്ട; 46 കിലോ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കി കാവുഗോളിയിൽ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുന്നതിനിടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചൂരിപ്പള്ളം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നെല്ലിക്കട്ട ആമൂസ് നഗറിലെ അബ്ദുല്‍റഹ്‌മാന്‍ (52), നായന്മാര്‍മൂല പെരുമ്പളക്കടവിലെ കബീര്‍ മന്‍സിലില്‍ സി എ അഹമ്മദ് കബീര്‍ (40), നെല്ലിക്കട്ട ചേടിക്കാനം ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന ആദൂര്‍ കുണ്ടാര്‍ പോക്കറടുക്ക ഹൗസിലെ കെ പി മുഹമ്മദ് ഹാരിസ് (36) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നും 23 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കന്യാപ്പാടിയിലെ ക്വാര്‍ട്ടേഴ്സില്‍ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിൽ 23 കിലോ കഞ്ചാവ് കൂടി കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെ ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയത്.