ഞായറാഴ്ച നിയന്ത്രണം: എസ്​ എസ്​ സി പരീക്ഷക്ക്​ തടസമുണ്ടാകില്ല

0
98

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫെ​ബ്രു​വ​രി ആ​റ് (ഞാ​യ​റാ​ഴ്ച) സം​സ്ഥാ​ന​ത്ത്​ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും സ്റ്റാ​ഫ് സെ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ക​മ്പൈ​ൻ​ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും പ​രീ​ക്ഷാ ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്രാ​തടസമുണ്ടാ​കി​ല്ലെ​ന്ന്​ പൊ​തു​ഭ​ര​ണ​വ​കു​പ്പ് അ​റി​യി​ച്ചു.

പ​രീ​ക്ഷ ത​ട​സ്സ​മി​ല്ലാ​തെ കൃ​ത്യ​മാ​യി ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷാ​ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്ര​ക്ക്​ ത​ട​സ്സ​മാ​കാ​ത്ത രീ​തി​യി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഇ-​അ​ഡ്മി​റ്റ് കാ​ർ​ഡ്, ഹാ​ൾ ടി​ക്ക​റ്റ്, ജീ​വ​ന​ക്കാ​രു​ടെ ഓ​ഫി​സ്/​കോ​ള​ജ് തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ ഈ ​ആ​വ​ശ്യ​ത്തി​നു​മാ​ത്ര​മാ​യി യാ​ത്രാ​രേ​ഖ​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​കി.