മാണ്ഡ്യയിൽ മലയാളി യുവാവ് ട്രെയിനില്‍നിന്നു വീണ് മരിച്ചു

0
90

കമ്പാർട്ടുമെന്റിൽ കയറുന്നതിനിടെ മുന്നോട്ടുനീങ്ങിയ ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയില്‍ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലയാളിയും കുടക് വീരാജ്പേട്ട് കല്ലുവാനാ ഹമീദ് -റാബിയ ദമ്പതികളുടെ മകനുമായ മുഹമ്മദ് റാഫിയാണ് (27) മരിച്ചത്. മാണ്ഡ്യ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് അപകടമുണ്ടായത്.

മൈസൂരുവിലെ ഐ ടി കമ്പനിയിലെ ജീവനക്കാരനായ റാഫി ബംഗളൂരുവില്‍ പോയി ട്രെയിനില്‍ മടങ്ങിവരുന്നതിനിടെയാണ് അപകടം. മാണ്ഡ്യ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു റാഫി. തിരിച്ചുകയറുന്നതിനിടെ ട്രെയിൻ നീങ്ങിയിരുന്നു. ഇതിനിടെ കാൽ വഴുതിവീണ് ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയില്‍ കുരുങ്ങുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് നടപടികൾക്കുശേഷം മൃതദേഹം വിരാജ്പേട്ടയിൽ എത്തിച്ച് ഖബറടക്കി. സഹോദരങ്ങള്‍: മഹറൂഫ്, ഫന്‍സീറ, നിഷാദ്, ജംഷീദ്, ഷംസീര്‍, സാദിഖ്, സാജിദ്.