വലിയ നേതാവായിരുന്ന ചെന്നിത്തലയ്ക്ക് സ്ഥാനം പോയതിന്റെ കൊതിക്കെറുവ്: ഡോ. ആർ ബിന്ദു

0
119

ലോകായുക്ത ഉത്തരവിൽ തനിക്കെതിരെ വന്നത് ആരോപണ പരമ്പരകളെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ പരമ്പര തീർത്തു. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിന് ചേർന്നതല്ല. വലിയ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോൾ സ്ഥാനം ലഭിക്കാത്തതിന്റെ ഇച്ഛാഭംഗമാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു.
വി ഡി സതീശൻ സഹകരണ മനോഭാവം കാണിച്ചതിന് നന്ദിയുണ്ട്. ഗവർണർ പണ്ഡിതനെന്നും എതിരിടാനില്ലെന്നും മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു. കണ്ണൂര്‍ വിസി നിയമനത്തില്‍ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.