തൊടുപുഴ സ്വദേശിയായ അധ്യാപിക ഖത്തറിൽ മരിച്ച നിലയില്‍

0
47

തൊടുപുഴ സ്വദേശിയായ യുവതിയെ ഖത്തറിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകള്‍ അര്‍ച്ചന രാകേഷാണ് (40) മരിച്ചത്.

വുഖൈറിലെ ബര്‍വ ഒയാസിസ് കോംബൗണ്ടിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ മുന്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് രാകേഷ് സിബിക്യു ബാങ്കില്‍ ജീവനക്കാരനാണ്. കാര്‍ത്തിക്, ദേവു എന്നിവരാണ് മക്കൾ.

കോവിഡ് ബാധിച്ചശേഷം കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍.