സര്‍വ്വെ തടഞ്ഞ ഉത്തരവ് റദ്ദാക്കണം; അപ്പീല്‍ നല്‍കി സര്‍ക്കാര്‍

0
63

സില്‍വല്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വെ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യവുമായി സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഹര്‍ജിയിലെ പരാമര്‍ശ വിഷയങ്ങള്‍ക്ക് അപ്പുറമാണ് കോടതി പരാമര്‍ശങ്ങള്‍ എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാരിന്റെ വാദങ്ങള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ്. ഡി പി ആര്‍ തയ്യാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നും അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച സിംഗിള്‍ ബെഞ്ച് അടുത്ത തവണ കേസ് പരിഗണിക്കും വരെയാണ് സര്‍വേ തടഞ്ഞത്. കേസ് വീണ്ടും ഫെബ്രുവരി ഏഴിന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.