സില്‍വര്‍ലൈൻ: പാര വെച്ചത് വി മുരളീധരനും കെ സുരേന്ദ്രനും

0
59

സ്വന്തം ലേഖകൻ

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ പദ്ധതിക്ക് പാര വെച്ചത് വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന ബിജെപി നേതാക്കൾ. “പാലക്കാട്ട് തോറ്റ മുഖ്യമന്ത്രി” ഇ ശ്രീധരനും തന്നാൽ കഴിയുംവിധം പദ്ധതി മുടക്കാൻ അഹോരാത്രം ശ്രമിച്ചു. വി മുരളീധരനും കെ സുരേന്ദ്രനും ഇ ശ്രീധരനും ചേർന്ന് ഡൽഹിയിൽ തമ്പടിച്ചാണ് പദ്ധതി മുടക്കാനുള്ള എല്ലാ കരുനീക്കങ്ങളും നടത്തിയത്.

പദ്ധതിക്ക് തൽക്കാലം അനുമതിയില്ലെന്ന് കേന്ദ്ര സർക്കാരിനെക്കൊണ്ട് പറയിച്ചത് ഇ ശ്രീധരൻ തന്നെയാണ്. കേരളത്തിൽ നടപ്പാക്കുന്ന എല്ലാ വികസനപദ്ധതികളും തുരങ്കം വെച്ച് അട്ടിമറിക്കുക എന്നതാണ് വി മുരളീധരന്റെ പ്രധാന അജണ്ട. അതിനായി ഏത് നാറിയ കളികൾക്കും മുരളീധരൻ ഇറങ്ങി പുറപ്പെടുകയാണ്. സുരേന്ദ്രനും ഇ ശ്രീധരനെയും ഒപ്പം കൂട്ടിയാണ് ഇപ്പോഴത്തെ കളി.

സിൽവർലൈൻ പദ്ധതിക്കെതിരെ കേരളത്തിലെ ബിജെപി നേതാക്കളുടെ ആരോപണങ്ങൾ അതേപടി ആവർത്തിച്ചാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണോവ് പാർലമെന്റിലെ മറുപടി എന്ന പേരിൽ നൽകിയത്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോര്‍ട്ടുകളും കൂടി സമര്‍പ്പിക്കാന്‍, നോഡല്‍ ഏജന്‍സിയായ കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിച്ച്‌ പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി മനസ്സിലാക്കിയ ശേഷമേ കെ റെയില്‍ പദ്ധതിക്ക് അന്തിമാനുമതി നൽകുകയുള്ളൂ എന്നാണ് കേന്ദ്രമന്ത്രി മറുപടിയായി പറഞ്ഞത്.

ഏതാനും ആഴ്ച മുമ്പ് സിൽവർലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ പരസ്യമായി രംഗത്തുവന്നിരുന്നു. താൻ നേരിട്ട് ഡൽഹിയിൽ ചെന്ന് ബിജെപി നേതാക്കളെയും മന്ത്രിമാരെയും കണ്ട് പദ്ധതി മുടക്കുമെന്ന് തന്നെയാണ് ശ്രീധരൻ പറഞ്ഞത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതിനെ പിന്തുണക്കുകയും ചെയ്തു. സംഗതി കോൺഗ്രസുകാർ കൊണ്ടുപോകുമോയെന്ന ഘട്ടം  വന്നപ്പോഴാണ് വി മുരളീധരന്റെ പിന്തുണയോടെ കെ സുരേന്ദ്രൻ ഒടുവിൽ രംഗപ്രവേശം ചെയ്തത്.

 

കെ റെയിൽ പദ്ധതിക്ക് ഒരിക്കലും അനുമതി നൽകരുതെന്ന് കെ സുധാകരൻ, കെ മുരളീധരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവർ പാർലമെന്നതിൽ അതിശക്തമായി ആവശ്യപ്പെടുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു. ഈ മുക്കൂട്ട് മുന്നണിയുടെ ശ്രമഫലമായാണ് ഒരു സംസ്ഥാനത്തിന്റെ തന്നെ വികസനം അട്ടിമറിക്കപ്പെടുന്നത്.
കേന്ദ്രം ആഗ്രഹിക്കുന്ന രൂപത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ഒരിക്കലും കേരളത്തിനു കഴിയുകയില്ല. നടപ്പാക്കാൻ കഴിയാത്ത തരത്തിലുള്ള നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചിരിക്കുന്നത്.

ഈ നിർദ്ദേശങ്ങളാകട്ടെ ഇ ശ്രീധരൻ അടക്കമുള്ളവർ ശുപാർശ ചെയ്തതും. പ്രായോഗിക തലത്തിൽ നടപ്പാക്കാൻ കഴിയാത്ത തരത്തിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുക വഴി ഈ പദ്ധതിയെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ഗൂഢലക്ഷ്യവുമുണ്ട്. എന്തായാലും കോൺഗ്രസും ലീഗും ബിജെപിയും ചേർന്ന് തങ്ങളുടെ ലാഭത്തിനുവേണ്ടി പാരയുമായി നടക്കുമ്പോൾ ഇല്ലാതാകുന്നത് കേരളത്തിന്റെ വികസനം തന്നെയാണ്.