കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു

0
109

കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മക്കാന്‍ ഹോട്ടലുടമ തായെത്തെരുവിലെ ജസീറിനെയാണ് (35) ഒരു സംഘം കുത്തിക്കൊന്നത്. സംഭവത്തിൽ റബീയ്, ഹനാന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച അർധരാത്രിയോടെ ആയിക്കര മത്സ്യ മാര്‍ക്കറ്റിനടുത്ത് വെച്ചാണ് കൊലപാതകമുണ്ടായത്.

വാക്കുതര്‍ക്കത്തിനിടെ പ്രതികള്‍ ജസീറിനെ കുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലിസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.